
കോഴിക്കോട് :റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സതേൺ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ വിപിൻ കുമാറിന് നിവേദനം നൽകി.നവീകരണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്. ഇത് യാത്രക്കാരും പൊതുജനങ്ങളും വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടയാക്കുന്നു. മുൻപ് വാഗ്ദാനം ചെയ്തതുപോലെ 2027 ജൂലൈയ്ക്കകം പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണം.വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന്റെ നവീകരണവും പിറ്റ് ലൈൻ നിർമ്മാണവും വെസ്റ്റ് ഹില്ലിനെ “കോഴിക്കോട് നോർത്ത് റെയിൽവേ സ്റ്റേഷൻ” ആയി ഉയർത്തിക്കൊണ്ടുവരണമെന്നും ചേംബർ അഭ്യർത്ഥിച്ചു. കോഴിക്കോട് നിന്നും കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും അവയുടെ പരിപാലന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി അവിടെ ഒരു പിറ്റ് ലൈൻ (സർവീസ് സ്റ്റേഷൻ) നിർമ്മിക്കുക
കാസർഗോഡ് – തൃശൂർ ഇടയിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക. ഗോവയും മംഗളൂരിനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിൻ കോഴിക്കോട് വരെ നീട്ടുക.കോഴിക്കോട് ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം നടപ്പിലാക്കുക എന്നിവ ഉൾപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം ചേംബർ പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടിയാണ് കൈമാറിയത്.സെക്രട്ടറി ബോബിഷ് കുന്നത്ത് , അർഷാദ് ആദിരാജ , ചേംബർ റെയിൽവേ കമ്മിറ്റി ചെയർമാൻ ഐപ്പ് തോമസ് ,കോയട്ടി മാളിയേക്കൽ, പിടി ഉമ്മർ കോയ എന്നിവർ സംസാരിച്ചു.
Photo Courtesy - Google









